ഹോശേയായുടെ പ്രവചനം പതിമൂന്നാം അദ്ധ്യായം അഞ്ചാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു : ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു. ഹോശേയാ 13:5 ഇല്ലായ്മയുടെയും ഏകാന്തതയുടെയും സ്ഥലമാണ് മരുഭൂമി. ആരും സഹായിക്കാനില്ലാത്ത എല്ലാ സാഹചര്യങ്ങളും പ്രതികൂലമായ എവിടെ തിരിഞ്ഞു നോക്കിയാലും ശൂന്യത മാത്രം കാണപ്പെടുന്ന മരുഭൂമിയുടെ അവസ്ഥ കാലാകാലങ്ങളിൽ നാം ഏവരും ജീവിതത്തിൽ അനുഭവിക്കാറുണ്ട്. ചിലർക്ക് അത് ആത്മീക ജീവിതത്തിലാകാം മറ്റു ചിലർക്ക് അത് ഭൗതീക ജീവിതത്തിലാകാം. എന്നാൽ മിക്കപ്പോഴും നമ്മുടെ മാനുഷീക ബലഹീനതയിൽ ദൈവത്തോട് […]
