പ്രവചനം

1.   എന്താണു പ്രവചനം ?             ഭാവിയിൽ നടക്കാൻ പോകുന്ന സംഭവങ്ങളെ പറ്റി മുൻപു കൂട്ടി പറയുന്ന പ്രസ്താവന ആണ്‌ പ്രവചനം. അനുഭവപരിചയമോ, അറിവോ, ആത്മീയതയോ അടിസ്ഥാനമാക്കി ആയിരിക്കും  ഇത്തരത്തിലുള്ള വിവരണങ്ങൾ. പുരാതനകാലം മുതൽ തന്നെ മാനുഷീക സംസ്കാരത്തിൽ പ്രവചനങ്ങൾക്കു ഒരു വലിയ സ്ഥാനം ഉണ്ട്. 2.   പ്രവചനങ്ങൾ എത്ര വിധം? വേദപുസ്തകപ്രവചനത്തിനുള്ള പ്രത്യേകത എന്ത്?            പ്രവചനങ്ങളുടെ അടിത്തറയെ അടിസ്ഥാനമാക്കി പ്രവചനങ്ങളെ മൂന്നായി തരം തിരിക്കാം Ø  ഭൌതീകശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനം. Ø  സ്ഥിതിവിവരണ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനം Ø  അനുകല്പനകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനം   Ø  ഭൌതീകശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനം.                         കണ്ടുപിടിക്കപെട്ടിട്ടുള്ള സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി പരിമാണികവും കർക്കശവും ആയി രൂപികരിക്കുന്ന അനുമാനങ്ങളാണ്‌ ഭൗതീകശാസ്ത്രപ്രവചനങ്ങൾ. പല തവണ ആവർത്തിക്കാവുന്ന പരീക്ഷണ നീരീക്ഷണ പഠനങ്ങളിൽ കൂടി ആണ്‌ ഇത്തരം പ്രവചനങ്ങൾ നടത്തുന്നത്. ഉദാഹരണത്തിനു മരത്തിൽ നിന്നു വീഴുന്ന ആപ്പിൾ താഴേക്കു പതിക്കും  എന്നത് ഭൂഗുരുത്വാകർഷണബലത്തെ അടിസ്ഥാനമാക്കി പറയുന്ന പ്രസ്താവന ആണ്‌. സംഭവ്യതയെ പറ്റി ഉറപ്പു  പറയാവുന്ന ഇത്തരം പ്രസ്താവനകൾക്കു ഊഹങ്ങളുടെയൊ അമാനുഷീക ശക്തിയുടെയോ ആവിശ്യമില്ല. Ø  സ്ഥിതിവിവരണ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനം                         സ്ഥിതിവിവരണശാസ്ത്രത്തെ അടിസ്ഥാനമാക്കി ഒരു പ്രതിഭാസത്തിന്റെയോ സംഭവത്തിന്റെയോ  അനന്തരഫലത്തെ കുറിച്ചുള്ള നിഗമനങ്ങൾ രൂപികരിക്കുന്നതാണ്‌ ഇത്തരം പ്രവചനങ്ങൾ. അഭിപ്രായ സർവേകളുടെ ബലത്തിൽ ഒരു തിരഞ്ഞെടുപ്പ്‌  ഫലം പ്രവചിക്കുന്നതിനെ ഇതിന്റെ ഉദാഹരണമായി കണക്കാക്കാം. സാങ്കേതികശാസ്ത്രത്തിന്റെ സഹായത്താൽ അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾ കാലീകമായി നിരീക്ഷിച്ച് കാലവസ്ഥപ്രവചനങ്ങൾ നടത്തുന്നതും ഈ ഗണത്തിൽ പെടും.പാരീമാണീകമായ അപഗ്രഥനത്തിലൂടെ ഉള്ള ഇത്തരം പ്രവചനങ്ങൾക്കും അമാനുഷീകശക്തിയുടെ ആവിശ്യമില്ല. Ø  അനുകല്പനകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനം                         ശാസ്ത്രീയ ഗവേഷണങ്ങളുടെ പരിധിക്കു പുറത്തു നിന്നുകൊണ്ട് അസാധാരണമായ വിധത്തിൽ ഭാവിയിൽ നടക്കൻ പോകുന്ന കാര്യങ്ങൾ പറയുന്നതാണ്‌ അനുകല്പന പ്രവചനങ്ങൾ. സംഭവ്യസാദ്ധ്യത കുറവായ ഇത്തരം സാങ്കല്പീക പ്രവചങ്ങൾ പലപ്പൊഴും അമാനുഷീകവും പ്രകൃതിയതീതവും ആയിരിക്കും. ഉദാ : ജ്യോതിഷം, സംഖ്യാ ശാസ്ത്രം, സ്വാപ്നവ്യാഖ്യാനം, ശകുനവിശകലനം. തുടങ്ങിയവ ഇതിനുദാഹരണങ്ങൾ ആണ്‌...

വേദപുസ്തക പ്രവചത്തിനുള്ള പ്രത്യേകതഎന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങി വരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.യെശയ്യാ. 55: 11 നൂറു കണക്കിനുള്ള കൃത്യതയാർന്ന പ്രവചങ്ങൾ ആണ്‌ വേദപുസ്തകത്തെ മറ്റു എല്ലാ ഗ്രന്ഥങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്‌. സവിസ്തരവും വിശിഷ്ഠവും ആയ ഈ പ്രവചനങ്ങൾ അവ നിറവേറ്റുന്നതിനും നൂറുകണക്കിനു വർഷങ്ങൾക്കു മുൻപാണ്‌ എഴുതപ്പെട്ടത്‌ എന്നുള്ളത്‌ ആശ്ചര്യജനകമായ വസ്തുത ആണ്‌. വേദപുസ്തക പ്രാമണ്യത്തിന്റെയുംവിശ്വസനീയതയുടെയും മകുടോദഹരണങ്ങൾ ആണ്‌ നിവൃത്തിയാകപ്പെട്ട വേദപുസ്തക പ്രവചങ്ങൾ.വേദപുസ്തക ഉള്ളടക്കത്തിന്റെ ഏകദേശം 27%ത്തോളവും ദൈവീക പ്രവചനങ്ങൾ ആണ്‌. 8352 വാക്യങ്ങളിലൂടെ 1817 പ്രവചനങ്ങൾ ആണ്‌ വേദപുസ്തകത്തിൽ കാണപ്പെടുന്നത്‌. ഇതിൽ 300ൽ പരം പ്രവചനങ്ങളും മിശിഹൈക പ്രവചനങ്ങളാണ്‌. യേശുകർത്താവിന്റെ ഭൗതീകാവതാരത്തിലൂടെ ഇവ നിവർത്തീകരിക്കപ്പെടുകയുണ്ടായി. ഇനി വരാനിരിക്കുന്ന കാലത്തിലേക്കുള്ളവ ഒഴികെ എല്ലാ വേദപുസ്തക പ്രവചനങ്ങളും വ്യക്തമായി നിറവേറപ്പെട്ടു കഴിഞ്ഞു. ഈ 100 ശതമാനം കൃത്യതയിൽ നിന്നും ഇനി സംഭവിപ്പാനുള്ള പ്രവചനങ്ങളും തീർച്ചയായും നിറവേറുമെന്ന് ഉറപ്പിക്കാവുന്നതാണ്‌. സംയുക്തമായ പ്രവചനത്തിന്‌ പ്രധാനമായും മൂന്ന് സാമന്യ ധർമങ്ങൾ ഉണ്ടാകേണം i.              സംഭവിക്കുന്നതിന്‌ വളരെ മുൻപുകൂട്ടി പ്രസ്താവിച്ചിരിക്കണം. ii.             ഒട്ടും അവ്യക്തത ഇല്ലത്ത തരത്തിൽ സൂഷ്മത ഉള്ള പ്രസ്താവന ആയിരിക്കണം. iii.            പ്രവചന സംഭവത്തെ പറ്റി മനുഷ്യന്റെ പാരിമാണിക നൈപുണ്യങ്ങൾക്കതീതമായ     വിവരണം ഉണ്ടായിരിക്കേണം. മുകളിൽ പ്രസ്താവിച്ചിരിക്കുന്ന എല്ലാ ധർമങ്ങളും സമ്പൂർണമായി പാലിക്കുന്നതാണ്‌ വേദപുസ്തക പ്രവചനം. ഭാവികാലത്തുണ്ടാകുന്ന ചരിത്രപ്രധാനമായ സംഭവങ്ങളുടെ വിവരണങ്ങൾ മാത്രമല്ല വേദപുസ്തക പ്രവചനങ്ങൾ പ്രത്യുത, മാനുഷീക ചരിത്രത്തിൽ ദൈവീക ഇടപെടലിന്റെ സ്വാധീനവും ഉദ്ദേശ്യവും ആണ്‌ അവ വ്യക്തമാക്കുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ അനാദികാലം മുതലുള്ള ദൈവീക പദ്ദതികൾ പൂർത്തികരിക്കുന്നതിന്റെ മുന്നറിയിപ്പുകൾ ആണ്‌ വേദപുസ്തക പ്രവചനങ്ങൾ.       ഉള്ളടക്കത്തിനെ അടിസ്ഥാനമാക്കി പൂർത്തികരിക്കപെട്ട വേദപുസ്തക പ്രവചങ്ങളെ രണ്ടായി തിരിക്കാം. i.              മശീഹൈക പ്രവചങ്ങൾ ii.             മാനുഷീക ചരിത്ര പ്രവചനങ്ങൾ   i.മശീഹൈക പ്രവചങ്ങൾ യേശുക്രിസ്തുവിന്റെ ഐഹീക ജീവിതത്തിലൂടെ 332 മശിഹൈക പ്രവചനങ്ങൾ ആണ്‌ നിവൃത്തികരിക്കപ്പെട്ടത്‌. “ മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.” ലൂക്കോസ്‌ . 24: 27 ഇതിൽ പരമപ്രധാനമായ പ്രവചനങ്ങളും അവയുടെ പൂർത്തികരണങ്ങളും താഴെ കൊടുത്തിരിക്കുന്നു.

 പ്രവചനം എഴുതപ്പെട്ടത് നിവൃത്തിയായത്
കന്യകയിൽ നിന്നുള്ള ജനനംയെശയ്യാവ്‌. 7: 14മത്തായി.1 :18,20,25
യഹൂദാ ഗോത്രത്തിൽ നിന്നുള്ളവൻ ഉല്പ്പത്തി. 49:10,ലൂക്കൊസ്‌. 3: 23,33
ബേത്‌ലഹേമിൽ ജനനംമീഖാ.5: 2മത്തായി. 2: 1
ഇമ്മാനുവേൽ എന്ന പേർയെശയ്യാ. 7: 14മത്തയി. 1: 23
അത്ഭുതങ്ങളുടെ ശ്രുശ്രൂഷയെശയ്യാ. 35: 5,6മത്തായി. 9: 25
ശിഷ്യന്മാരാൽ ത്യജിക്കപ്പെടും   സെഖര്യാവ്. 13:7മത്തായി. 26: 56
സുഹൃത്തിനാൽ ഒറ്റികൊടുക്കപ്പെടുംസങ്കീ. 49: 9യോഹ.13: 21
30 വെള്ളിക്കാശിനു വില്ക്കപെടുംസെഖ . 1 :12,13മത്താ. 26.15, 27: 5
പീഡിപ്പിക്കപ്പെടും, പരിഹസിക്കപ്പെടുംയെശ. 53: 5 ,യെശ .50: 6, സങ്കീ. 22:78മത്താ. 27: 26,30,31
കൈകാലുകൾ തുളക്കപ്പെടുംസങ്കീ. 22: 16യോഹ. 20:25
കള്ളന്മാരോടു കൂടെ ക്രൂശിക്കപ്പെടുംയെശ. 53: 12മത്താ.27: 38
വസ്ത്രം പകുത്തെടുക്കപെടുംസങ്കീ. 22:18യോഹ. 19: 23, 24
അസ്ഥികൾ ഒന്നും ഒടിഞ്ഞുപോകയില്ലനഹൂം.9: 12യോഹ. 19: 33-36
മാറിടം കുത്തിതുളക്കപ്പെടുംസെഖ. 12:10യോഹ. 19: 34
മരണത്തിൽ നിന്നുയർത്തെഴുന്നേല്ക്കപ്പെടുംസങ്കീ. 16: 10അപ്പ. 2: 31

   ii.മാനുഷീക ചരിത്രപ്രവചനങ്ങൾ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട യിസ്രായേൽ ജനതയെയും അവരുടെ ശത്രുമിത്ര രാജ്യങ്ങളെയും മറ്റു വിജാതീയ രാജ്യങ്ങളെയും സംബന്ധിച്ചതായ അനേകവിധമായ പ്രവചനങ്ങൾ വേദപുസ്തകങ്ങൾ ഉണ്ട്.100% കൃത്യതയാർന്ന ആ പ്രവചനങ്ങളിൽ ചിലതു മാത്രം ഉദാഹരണത്തിനായി താഴെ കൊടുത്തിരിക്കുന്നു. ·         യിസ്രായേൽ മക്കൾ ബാബിലോണ്യ ഭരണം അതിജീവിച്ച്‌ സ്വന്തരാജ്യത്തിൽ തിരിച്ചെത്തും. എഴുതപെട്ടത് 626-586 BC (യിര.32:36,37)  നിവൃത്തിയായത്- 536BC ·         യരൂശലേം ദേവലായത്തിന്റെ നാശം എഴുതപ്പെട്ടത് 530 BC(ദാനി. 9: 24,26) ഒന്നാം നൂറ്റാണ്ട് (യേശൂ, മത്താ.24:1,2)  നിവൃത്തിയായത് AD 70 ·         മഹത്തായ 4 ലോക മഹാസാമ്രാജ്യങ്ങൾ എഴുതപ്പെട്ടത് 530 (ദാനി.2:32,33) നിവൃത്തിയായത്- ചരിത്രത്തിലുടനീളം; ബാബിലോണ്യ സാമ്രാജ്യം, മെദ്യ- പാഴ്സ്യ സാമ്രാജ്യം, ഗ്രീക്ക് സാമ്രാജ്യം, റോമ സാമ്രാജ്യം ·         ഏദോമിന്റെ പതനം. എഴുതപ്പെട്ടത് 626-586BC (യിര. 49: 16) നിവൃത്തിയായത് ഏകദേശം 100BC          മൗലീക ചിന്താവാദികളും മറ്റു വേദപുസ്തക വിമർശകരും കരുതുന്നതു പോലെ ഈ പ്രവചന പ്രതിവാദങ്ങൾ അവ നിവൃത്തിയായതിനു ശേഷം എഴുതപ്പെട്ടതോ ചാതുര്യ അനുമാനങ്ങളൊ അല്ല,      പ്രത്യുത അവ അത്യുന്നതനായ ദൈവത്താൽ നിശ്വാസ്സ്യമായതാണ്‌ എന്ന് ചരിത്രവും ശാസ്ത്രവും പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും നിസ്സംശയം മനസ്സിലാക്കവുന്നതാണ്‌.    

 Kezia@finny.info
Copyright ©2025. Created by Kezia
linkedin facebook pinterest youtube rss twitter instagram facebook-blank rss-blank linkedin-blank pinterest youtube twitter instagram